
തലയോലപ്പറമ്പ് : പ്രതിഷേധ ശബ്ദങ്ങളെ ഭയപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത് ജനാധിപത്യ വിരുദ്ധ കലാപയാത്രയായിരുന്നുവെന്ന് കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളി അഭിപ്രായപ്പെട്ടു. തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്തിൽ നടത്തിയ ഫാസിസ്റ്റ് വിമോചന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ.ഷിബു അദ്ധ്യക്ഷത വഹിച്ചു. കുര്യാക്കോസ് തോട്ടത്തിൽ, കെ.ഡി.ദേവരാജൻ , കെ.ജെ സണ്ണി, വി.ടി.ജയിംസ്, പി.പി.സിബിച്ചൻ, കെ.കെ.ഷാജി, എം.അനിൽ കുമാർ , എസ്. ശ്യാംകുമാർ, വിജയമ്മ ബാബു, എസ്.ജയപ്രകാശ്, കെ.കെ.കൃഷ്ണകുമാർ , ജോൺ തറപ്പേൽ തുടങ്ങിയവർ പ്രസംഗിച്ചു.