
വൈക്കം: ഭഗത് സിങ് ബാലവേദിയുടെ പത്താമത് വാർഷികവും ക്രിസ്മസ് ആഘോഷവും നടത്തി. സാംസ്‌കാരിക സമ്മേളനം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലേഖ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ് അദിത്യ വേണു അദ്ധ്യക്ഷത വഹിച്ചു. സാംസ്‌കാരിക പ്രവർത്തകൻ എൻ മോഹനൻ സമ്മാനദാനം നിർവഹിച്ചു. കൗൺസിലർ അശോകൻ വെള്ളവേലി, ചന്ദ്രബാബു എഴുകണ്ടയിൽ, പ്രദീപ് മണ്ണമ്പള്ളിൽ, പ്രസന്നൻ മനയ്ക്കച്ചിറ, കെ.ഡി.സുമേഷ്, പ്രസന്നൻ മണ്ണമ്പള്ളി എന്നിവർ പ്രസംഗിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ സുനിൽകുമാർ ലഹരിവരുദ്ധ ബോധവൽകരണ ക്ലാസ് നയിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നാടൻപാട്ടും അരങ്ങേറി.