വൈക്കം: ആദ്യകാല കമ്യൂണിസ്റ്റ് നേതാവും, സ്വാതന്ത്റ്യസമരസേനാനിയും, എം.എൽ.എയുമായിരുന്ന സി.കെ.വിശ്വനാഥന്റെ സ്മരണാർത്ഥം വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ഏർപ്പെടുത്തിയിട്ടുളള അവാർഡ് ദാനവും സി.കെ വിശ്വനാഥൻ അനുസ്മരണ സമ്മേളനവും 31ന് നടത്തും. വിപ്ലവഗായിക പി.കെ.മേദിനിക്കാണ് അവാർഡ്. ഇണ്ടംതുരുത്തിമനയിലെ സി.കെ.വിശ്വനാഥൻ സ്മാരകഹാളിൽ രാവിലെ 10.30ന് നടക്കുന്ന അനുസ്മരണ സമ്മേളനം മുതിർന്ന സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്റൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്റസിഡന്റ് അഡ്വ.വി.ബി.ബിനു അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സംഗീത സംവിധായകൻ എം.ജയചന്ദ്റൻ അവാർഡ് ദാനം നിർവഹിക്കും. സി.പി.ഐ സംസ്ഥാന സെക്റട്ടറി ബിനോയ് വിശ്വം എം.പി സ്‌കോളർഷിപ്പ് വിതരണം നടത്തും. സംസ്ഥാന എക്‌സി. അംഗം സി.കെ.ശശിധരൻ, യൂണിയൻ ജനറൽ സെക്റട്ടറി ടി.എൻ.രമേശൻ, സി.കെ.ആശ എം.എൽ.എ, ആർ.സുശീലൻ, എം.ഡി.ബാബുരാജ്, സാബു.പി മണലൊടി, പി.ജി.തൃഗുണസെൻ, പി.സുഗതൻ, കെ.എ.രവീന്ദ്റൻ, നന്ദു ജോസഫ്, ബി.രാജേന്ദ്റൻ എന്നിവർ പ്റസംഗിക്കും.