കുറവിലങ്ങാട്: കുറവിലങ്ങാട് ശ്രീമഹാദേവ ക്ഷേത്രത്തിൽ ഒൻപതാമത് ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. ഇന്ന് രാവിലെ 5.30ന് അഷ്ടദ്രവ്യ ഗണപതിഹോമം, 6.30ന് ഗ്രന്ഥനമസ്‌കാരം, 7ന് ഭാഗവതപാരായണം, 11ന് ഗോവിന്ദ പട്ടാഭിഷേകം, 11.30ന് ഉണ്ണിയൂട്ട്, 1ന് പ്രസാദമൂട്ട്, 2ന് ഭാഗവതപാരായണം തുടർച്ച, വൈകുന്നേരം 5ന് ലളിതസഹസ്രനാമ അർച്ചന, 5.30ന് വിദ്യാഗോപാലമന്ത്രാർച്ചന, 7ന് രുഗ്മിണിസ്വയംവരം, പ്രഭാഷണം. 30ന് രാവിലെ 5.30ന് അഷ്ടദ്രവ്യ ഗണപതിഹോമം, 7ന് പ്രഭാഷണം, 11.30ന് കുചേലോപാഖ്യാനം, 1ന് പ്രസാദമൂട്ട്, 5.15ന് സർവൈശ്വര്യപൂജ. 31ന് രാവിലെ 5.30ന് അഷ്ടദ്രവ്യ ഗണപതിഹോമം, 6.30ന് ഗ്രന്ഥ നമസ്‌കാരം, 7ന് പ്രഭാഷണം, ഭാഗവതസമർപ്പണം, 12ന് യജ്ഞശാലയിൽ കലശാഭിഷേകം, 1ന് മഹാപ്രസാദമൂട്ട്.