radhamani

വൈക്ക : സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കി വരുന്ന മത്സ്യമേഖലയിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട മത്സ്യതൊഴിലാളികൾക്കായുള്ള പ്രത്യേക പദ്ധതിയുടെ ബോധവത്ക്കരണവും ആനുകൂല്യങ്ങളുടെ വിതരണവും നടന്നു.
ഉദയനാപുരം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ രാധാമണി പദ്ധതി ഉദ്ഘാടനം ചെയ്തു. സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി സ്‌റ്റേറ്റ് കോ-ഓർഡിനേറ്റർ എൻ.ആർ.സംഗീത അദ്ധ്യക്ഷത വഹിച്ചു. റിസോഴ്‌സ് പേഴ്‌സൺ പുഷ്പ വി.ആർ, വാർഡ് മെമ്പർ മിനി മനയ്ക്കപറമ്പിൽ എന്നിവർ പങ്കെടുത്തു. മത്സ്യതൊഴിലാളികൾക്ക് തൊഴിലുപകരണങ്ങളായ അലുമിനിയം ചരുവം, റെയിൻകോട്ട് എന്നിവ സൗജന്യമായി വിതരണം ചെയ്തു.