കുമരകം: ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ വർഷത്തിൽ ഒരിക്കൽ മാത്രം നടത്താറുള്ള പുഷ്പാഭിഷേകം മണ്ഡല വ്രതസമാപനനാളിൽ നടന്നു. ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ മുഖ്യകാർമ്മികത്വം വഹിച്ചു. ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡന്റ് എ.കെ ജയപ്രകാശ്, സെക്രട്ടറി കെ.പി ആനന്ദക്കുട്ടൻ, ഖജാൻജി പി.ജി.ചന്ദ്രൻ, ദേവസ്വം കമ്മറ്റി അംഗങ്ങൾ, വനിതാസംഘം ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.