കോട്ടയം: ഇൻഷുറൻസ് പരിരക്ഷയുടെ പ്രധാന്യം ബോധവത്ക്കരിക്കാൻ ത്രിദിന വനിതാ ബൈക്ക് റാലി ജില്ലയിലെത്തി. കഞ്ഞിക്കുഴി, കുമരകം, ബണ്ട് റോഡ്, തണ്ണീർമുക്കം തുടങ്ങി ജില്ലയിലെ സ്വീകരണ കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്കായി ഇൻഷുറൻസ് ബോധവത്ക്കരണ ലഘുലേഖ വിതരണം ഉൾപ്പെടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വനിതാ റൈഡർമാരായ ഡോ.സന, അലീന, ഷംന എന്നിവരാണ് റാലി നയിച്ചത്. മാഗ്മ എച്ച്.ഡി.ഐയായിരുന്നു സംഘാടകർ