
കോട്ടയം : വിളനാശമുണ്ടായാൽ കർഷകന് സഹായമാകുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസ് പദ്ധതിയിലേക്കുള്ള അപേക്ഷ 31 വരെ നൽകാം. കർഷകർക്ക് നേരിട്ടും അക്ഷയ, സി.എസ്.സി.കൾ വഴി ഓൺലൈനായും രജിസ്റ്റർ ചെയ്യാം. പൂരിപ്പിച്ച അപേക്ഷയോടൊപ്പം നിശ്ചിത പ്രീമിയം തുക, ആധാറിന്റെ പകർപ്പ്, നികുതി രസീതിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, പാട്ടത്തിനു കൃഷി ചെയ്യുന്നവരാണെങ്കിൽ പാട്ടക്കരാറിന്റെ പകർപ്പ് എന്നിവ നൽകണം. ഓരോവിളയുടെയും പ്രീമിയം തുകയും ഇൻഷ്വറൻസ് തുകയും വ്യത്യസ്തമാണ്. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, കാറ്റ്, ഇടിമിന്നൽ മൂലമുണ്ടാകുന്ന തീപിടിത്തം, മേഘവിസ്‌ഫോടനം എന്നിവ കൊണ്ടുണ്ടാകുന്ന വിളനഷ്ടങ്ങൾക്ക് വ്യക്തിഗത ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാണ്.