
മാടപ്പള്ളി : സിൽവർ ലൈൻ കടന്നു പോകുന്നപ്രദേശങ്ങളിലെയും ബഫർ സോണിലെയും ഭൂമി പൂർണമായും മരവിപ്പിച്ചു നിറുത്തിയിരിക്കുന്നത് ജനവിരുദ്ധമാണെന്ന് സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി നടത്തിയ കുറ്റവിചാരണ സദസ് ആരോപിച്ചു. കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ ലാലി ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. റോസ്‌ലിൻ ഫിലിപ്പ്, എ.ടി വർഗീസ്, റെജി പറമ്പത്ത്, ഇ.എ എബ്രഹാം, ശശി ആചാരി, ജോമോൻ ഫിലിപ്പോസ്, കൃഷ്ണൻനായർ, സാജൻ കൊരണ്ടിത്തര, ജോസ് ഇയ്യാലിൽ, സേവിയർ ജേക്കബ്, തങ്കച്ചൻ ഇലവുമ്മൂട്ടിൽ എന്നിവർ പങ്കെടുത്തു.