പാലാ: ഇടയാറ്റ് ബാല ഗണപതി ക്ഷേത്രത്തിൽ ഉത്സവം ഇന്ന് മുതൽ 31 വരെ ആഘോഷിക്കും. തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും. 29ന് രാവിലെ പതിവ് ക്ഷേത്ര ചടങ്ങുകൾ, വൈകിട്ട് 5 ന് സാംസ്‌കാരിക സമ്മേളനം, 6.30 ന് ദേവന് പുതിയ അങ്കി ചാർത്തി ദീപാരാധന തുടർന്ന് ശ്രീവിനായക സ്‌കൂൾ ഓഫ് ആർട്‌സ് വാർഷികം, ശാസ്തീയ നൃത്തം അരങ്ങേറ്റം. 30ന് വൈകിട്ട് ഏഴ് മുതൽ ഗാനമേള. 31ന് രാവിലെ 7 മുതൽ ശുദ്ധിക്രിയകൾ, 25 കലശം, 9.30 മുതൽ ശ്രീബലി എഴുന്നള്ളത്ത്, വൈകിട്ട് 5 മുതൽ കാഴ്ചശ്രീബലി, സ്‌പെഷ്യൽ പഞ്ചാരിമേളം തുടർന്ന് ദീപാരാധന, പൂമൂടൽ.