ഏറ്റുമാനൂർ: ശ്രീമാരിയമ്മൻ കോവിലിൽ നടന്ന ശ്രീമാരിയമ്മയ്ക്ക് മഞ്ഞൾ നീരാട്ട് ഭക്തിസാന്ദ്രമായി. രാവിലെ ക്ഷേത്ര ചടങ്ങുകൾക്ക് ശേഷമാണ് ശ്രീ മാരിയമ്മയ്ക്ക് മഞ്ഞൾ നീരാട്ട് നടന്നത്. പ്രത്യേകം സജ്ജീകരിച്ച 5 വലിയ വാർപ്പുകളിലെ മഞ്ഞൾ പാൽ തിളപ്പിച്ച് ക്ഷേത്ര കോമരങ്ങൾ ഉറഞ്ഞുതുള്ളി ,തിളച്ച മഞ്ഞൾ പാൽ കവുങ്ങിൻ പൂക്കുലകൾ കൊണ്ടും, സ്വന്തം കൈകൾ കൊണ്ടും ശരീരത്തിൽ അഭിഷേകം നടത്തി, ഭക്തർക്ക് അനുഗ്രഹം ചൊരിയുന്ന പ്രസിദ്ധമായ ചടങ്ങാണ് മഞ്ഞൾ നീരാട്ട്.മഹാപ്രസാദ ഊട്ടും നടന്നു. മാരിയമ്മൻ കോവിൽ ട്രസ്റ്റ് പ്രസിഡന്റ് പി.പ്രമോദ് കുമാർ, സെക്രട്ടറി പി.പി വിനയകുമാർ, പി.കെ രമേശ്, രാജാമണി കുമാരസ്വാമി, ജഗദംബാൾ, ലളിതാംബാൾ, വിഷ്ണു വിജയകുമാർ, സുധീപ് എം.പി, ശരൺ കുമാർ എന്നിവർ നേതൃത്വം നൽകി. ക്ഷേത്രം തന്ത്രി പുലിയന്നൂർ മുണ്ടകോടി ഇല്ലത്ത് വിഷ്ണു നമ്പൂതിരി, മുട്ടത്തുമന ഇല്ലത്ത് എം.കെ ശ്രീകുമാർ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു. നവംബർ 17 മുതൽ ഏറ്റുമാനൂർ ശ്രീ മാരിയമ്മൻ കോവിലിൽ നടന്നുവന്ന 41 മഹോത്സവത്തിന് മഞ്ഞൾ നീരാട്ടോടെ സമാപനമായി. ജനുവരി 2ന് നടതുറപ്പ്.