aganvafi

കാണക്കാരി: കാണക്കാരി പഞ്ചായത്ത് 13ാം വാർഡിൽ ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പുതുതായി പണികഴിപ്പിച്ച 109ാം നമ്പർ കുമാരി സെന്റർ (അംഗൻവാടി ) കെട്ടിടത്തിന്റെ ഉദ്ഘാടനം തോമസ് ചാഴികാടൻ എം.പി നിർവഹിച്ചു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിൻസി സിറിയക് അദ്ധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യൻ, ജില്ലാപഞ്ചായത്ത് മെമ്പർ നിർമ്മല ജിമ്മി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പഴയപുരയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു. സൗജന്യമായി സ്ഥലം നൽകിയ സിബി ലൂക്കോസിനെ ചടങ്ങിൽ തോമസ് ചാഴികാടൻ എം.പി ആദരിച്ചു.