പായിപ്പാട്: മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് 2022,23 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പായിപ്പാട് വൈ.എം.ഏ ഗ്രന്ഥശാല രണ്ടാം നിലയുടെ ഉദ്ഘാടനം ഇന്ന് പായിപ്പാട് കവലയിൽ ചേരുന്ന സമ്മേളനത്തിൽ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.രാജു നിർവഹിക്കും. ഗ്രന്ഥശാലാ പ്രസിഡന്റ് ഷറഫുദ്ദീൻ സാഹിബ് അദ്ധ്യക്ഷതവഹിക്കും. പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മോഹനൻ മുഖ്യപ്രഭാഷണം നടത്തും. നിർമ്മാണ പ്രവർത്തനത്തിന് ഫണ്ട് അനുവദിച്ച ബ്‌ളോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിനു ജോബിനെ ചങ്ങനാശേരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജയിംസ് വർഗീസ് മോമെന്റോ നൽകി ആദരിക്കും.