
ചങ്ങനാശേരി: അതിരൂപത മതബോധന കേന്ദ്രമായ സന്ദേശ നിലയം സംഘടിപ്പിച്ച ബൈബിൾ കലോൽസവം എസ്.ബി. ഹൈസ്‌കൂളിൽ മാർ ജോസഫ് പവ്വത്തിൽ നഗറിൽ അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഫാ. ആൻഡ്രൂസ് പാണംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. ഹെൻട്രി കോയിൽ പറമ്പിൽ, ഫാ. ജോസഫ് പുളിക്കപറമ്പിൽ, സിജോ ആന്റണി, ബിനു ടോം ജോസ്, സെക്രട്ടറി ഡോ. ബിന്ദു സജു, സന്ദേശ നിലയം സെക്രട്ടറി ബേർണി ജോൺ, സിസ്റ്റർ സാരൂപ്യ എസ്.ഡി എന്നിവർ പങ്കെടുത്തു. 18 ഫൊറോനകളിൽ നിന്നും മത്സരിച്ചു വിജയിച്ച 2000ത്തോളം കലാ പ്രതിഭകൾ 42 ഇനങ്ങളിലായി മൽസരത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്ന് കഥാപ്രസംഗം, മാർഗ്ഗംകളി, ഗാനമേള എന്നീ മത്സരങ്ങൾ നടക്കും.