
കുറവിലങ്ങാട് : കുറവിലങ്ങാട് പ്രസ് ക്ലബ് പ്രസിഡന്റും, മംഗളം റിപ്പോർട്ടറുമായ ജേജോ ആളോത്ത് (50) നിര്യാതനായി. ഫാം ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജില്ലാ സെക്രട്ടറിയും , സി.പി.ഐ കുറവിലങ്ങാട് മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. ഭാര്യ : ലിസി കുറവിലങ്ങാട് വേങ്ങാമറ്റത്തീൽ കുടുംബാംഗം. മക്കൾ : ജിലു ജീൻ ജോൺ, അമ്മാൾ ക്ലാര ജോൺ (സെന്റ് തോമസ് കോളേജ് പാലാ ബിരുദ വിദ്യാർത്ഥിനി), അലൻ ജെ ആള്ളോത്ത് (നിയമ വിദ്യാർത്ഥി, ഭാരത് മാതാ ലാ കോളേജ്, എറണാകുളം). സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3 ന് കുറവിലങ്ങാട് മേജർ ആർച്ച് എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച് ഡീക്കൻ പള്ളി സെമിത്തേരിയിൽ.