വൈക്കം: ഉദയനാപുരം പടിഞ്ഞാറേമുറി ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മണ്ഡലഭജനയും ഭാഗവത സപ്താഹയജ്ഞവും തുടങ്ങി. സപ്താഹ യജ്ഞത്തിന്റെ ദീപപ്രകാശനം ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ വി.ജി രവീന്ദ്രൻ നിർവഹിച്ചു. യജ്ഞാചാര്യൻ തിരുവിഴ പഞ്ചമൻ, ഉപചാര്യന്മാരായ എടത്വ മധു, മഹീധരൻ വാരനാട്, ചെങ്ങണ്ട അശോകൻ, ക്ഷേത്രം തന്ത്രി ഗിരീഷ് ശാന്തി എന്നിവർ കാർമ്മികരായി. താലപ്പൊലിയുടെ അകമ്പടിയോടെ യജ്ഞവേദിയിൽ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണവിഗ്രഹം കൊണ്ടുവന്നു. ക്ഷേത്രം പ്രസിഡന്റ് ടി.എസ് പവിത്രൻ, വൈസ് പ്രസിഡന്റ് പി.ആർ രാജേഷ്, സെക്രട്ടറി വി.മോഹനൻ, ജോയിന്റ് സെക്രട്ടറി എൻ.പി സജീവ്, ട്രഷറർ കെ.രതീശൻ, ദേവസ്വം ജോയിന്റ് സെക്രട്ടറി ബി.പ്രതാപൻ എന്നിവർ നേതൃത്വം നൽകി.