rugminiswayamvaram

വൈക്കം: തെക്കേനട കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ നടന്ന രുഗ്മിണി സ്വയംവര ഘോഷയാത്ര ഭക്തിനിർഭരമായി. മേൽശാന്തി കുളങ്ങരമഠം കണ്ണൻ രുഗ്മിണീ പൂജകൾ നടത്തി. യജ്ഞവേദിയിൽ നടന്ന രുഗ്മിണീ സ്വയംവര ചടങ്ങുകൾക്ക് യജ്ഞാചാര്യ ഉഷ അച്ചുണ്ണി, രാജശേഖരൻ നായർ മുളക്കുളം, ജയലക്ഷ്മി വിജയകുമാർ, മേൽശാന്തി ഹരികൃഷ്ണൻ എന്നിവർ കാർമ്മികരായിരുന്നു. ക്ഷേത്രം പ്രസിഡന്റ് കെ.പുരുഷോത്തമൻ, സെക്രട്ടറി വി.കെ നടരാജൻ ആചാരി, വൈസ് പ്രസിഡന്റ് എസ്.ധനഞ്ജയൻ, ട്രഷറർ കെ.ബാബു, മാനേജർ പി.ആർ രാജു, രാമചന്ദ്രൻ, അമ്മിണി ശശി എന്നിവർ നേതൃത്വം നൽകി.