കുമരകം: കുമരകം 315–-ാം നമ്പർ റീജിയണൽ സർവീസ്‌ സഹകരണ ബാങ്ക്‌ അട്ടിപ്പീടികയിൽ പണികഴിപ്പിച്ച ശതാബ്ദി സ്‌മാരക മന്ദിരം നാലിന്‌ രാവിലെ 11ന്‌ സഹകരണ–-രജിസ്‌ട്രേഷൻ വകുപ്പ്‌ മന്ത്രി വി.എൻ വാസവൻ ഉദ്‌ഘാടനം ചെയ്യും. നിലവിലെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ബ്രാഞ്ചും പുതിയ മന്ദിരത്തിലേക്ക്‌ മാറി പ്രവർത്തനം തുടങ്ങും. തോമസ്‌ ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും. ബാങ്ക്‌ പ്രസിഡന്റ്‌ കെ.കേശവൻ അദ്ധ്യക്ഷത വഹിക്കും. നവീകരിച്ച വളം–-കീടനാശിനി വിപണനകേന്ദ്രം ചങ്ങനാശേരി അർബൻ ബാങ്ക്‌ ചെയർമാൻ എ.വി റസലും സ്‌ട്രോങ്‌ റൂം ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വി ബിന്ദുവും നിക്ഷേപ സ്വീകരണം സംസ്ഥാന ലോയേഴ്‌സ്‌ കൗൺസിൽ വൈസ്‌ചെയർമാൻ അഡ്വ. കെ.അനിൽകുമാറും കൗണ്ടർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ധന്യാസാബുവും ഉദ്‌ഘാടനം ചെയ്യും. മുൻപ്രസിഡന്റുമാരുടെ ഛായാചിത്രങ്ങൾ സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർ കെ എം രാധാകൃഷ്‌ണൻ അനാച്ഛാദനം ചെയ്യും. ജോയിന്റ്‌ രജിസ്‌ട്രാർ എൻ വിജയകുമാർ, ഓഡിറ്റ്‌ ജെ ആർ ജയമ്മ പോൾ, കോട്ടയം എ ആർ ഉണ്ണികൃഷ്‌ണൻനായർ, കെ.സി.ഇ.യു ജില്ലാസെക്രട്ടറി കെ പ്രശാന്ത്‌, കോട്ടയം എ.ഡി സുമയ്യ യൂസഫ്‌, സി.പിഎം ഏരിയാ സെക്രട്ടറി ബി ശശികുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി ബി.ആർ പ്രസാദ്‌, ബ്ലോക്ക്‌ പഞ്ചായത്തംഗം മേഖലാ ജോസഫ്‌, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ വി കെ ജോഷി, വാർഡ്‌ മെമ്പർ ഷീമാ രാജേഷ്‌, 2298–-ാം നമ്പർ കുമരകം സർവീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ എ വി തോമസ്‌, 1070–-ാം നമ്പർ കുമരകം വടക്കുംഭാഗം സർവീസ്‌ സഹകരണബാങ്ക്‌ പ്രസിഡന്റ്‌ ഫിലിപ്പ്‌ സ്‌കറിയ, ബാങ്ക്‌ മുൻ പ്രസിഡന്റുമാരായ അഡ്വ. പി ജി പദ്‌മനാഭൻ, കെ പി അലക്‌സാണ്ടർ, അഡ്വ. എം എൻ പുഷ്‌കരൻ, വി ജി ശിവദാസ്‌, ലൈംഷെൽ സൊസൈറ്റി പ്രസിഡന്റ്‌ കെ എസ്‌ സലിമോൻ എന്നിവർ ആശംസകൾ നേരും. ഡയറക്ടർ ബോർഡ്‌ അംഗങ്ങളായ പി എസ്‌ അനീഷ്‌ സ്വാഗതവും കെ കെ രാജപ്പൻ തുരുത്തേൽ നന്ദിയും അർപ്പിക്കും.