snhkoodu

കോട്ടയം: ജീവിതസായാഹ്നത്തിൽ ഒറ്റപ്പെട്ടു പോകു​ന്ന​വർക്ക് കരുതൽ നൽകാൻ സമൂഹത്തിന് കടമയുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. സ്‌നേഹക്കൂട് അഭയമന്ദിരത്തിന്റെ ഒൻപതാമത് വാർഷികവും സ്‌നേഹസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേ​ഹം. ഡയറക്ടർ നിഷ സ്‌നേഹക്കൂ​ട് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ ഡോ.പി.ആർ സോന, തേർഡ് ഐ ന്യൂസ് സി.ഇ.ഒ ശ്രീകുമാർ, അഡ്വ.സജയൻ ജേക്കബ്, സാംജി പഴേപറമ്പിൽ, അന്ന മിറിയം ജേക്കബ്, പ്രസന്നൻ ആറാട്ടുപുഴ, അനുരാജ് ബി.കെ, എബി ജെ. ജോസ്, ദിലീപ്, പ്രസന്നൻ ആറാട്ടുപുഴ, അനിൽ ഗോപിനാഥൻനായർ എന്നി​വർ പ​ങ്കെ​ടുത്തു. വിവിധ മേഖലകളിൽ മികച്ച സേവനം കാഴ്ചവച്ച ഡോ.മേരി അനിത, ഡോ.വിനോദ് വിശ്വനാഥൻ, ഡോ. ജീവൻ ജോസഫ്, ജോബിൻ എസ്.കൊട്ടാരം, ദിച്ചു ദിലീപ് എന്നി​വർക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പുരസ്‌കാരങ്ങൾ സമ്മാനി​ച്ചു.