nss

ച​ങ്ങ​നാ​ശേരി: മ​ന്നം ജയ​ന്തി ആ​ഘോ​ഷം ജനുവരി ഒന്ന്, രണ്ട് തീയതികളിലായി പെ​രു​ന്ന​യി​ലെ എൻ.എ​സ്.എ​സ് ആ​സ്ഥാ​നത്ത് നടക്കും. പെരുന്നയിലെ വിദ്യാഭ്യാസ സമുച്ചയ മൈതാനിയിൽ തയാറാക്കിയ മന്നംനഗറിലാണ് ആഘോഷം. 30,000 പേർക്ക് ഇരിക്കാവുന്ന പ​ന്ത​ലി​ന്റെ നിർ​മ്മാ​ണം പൂർ​ത്തി​യാ​യി. മന്നം സമാധിയിലെയും ആസ്ഥാന മന്ദിരത്തിലെയും വൈദ്യുതി ദീപാലങ്കാര ജോലികൾ അവസാനഘട്ടത്തിലാണ്.

മോടിപിടിപ്പിക്കലും പ്രവേശനകവാടത്തിന്റെയും പ്രധാന വേദിയുടെയും പണികളും അന്തിമഘട്ടത്തിലാ​ണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കരയോഗ ഭാരവാഹികൾക്കും പ്രവർത്തകർക്കും താമസിക്കുന്നതിന് എൻ.എസ്.എസ് വിദ്യാഭ്യാസ സമുച്ചയങ്ങളിൽ സൗകര്യമൊരുക്കി. സ്ത്രീകൾക്ക് വനിതാ ഹോസ്റ്റലിലാണ് താമസ സൗകര്യമൊരുക്കിയത്. എൻ.എസ്.എസ് ഹിന്ദു കോളേജ് മൈതാനത്ത് വിശാലമായ ഊട്ടുപുരയും തയാറാക്കി.