
കോട്ടയം: നീണ്ടൂർ എസ്.കെ.വി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ പുതുതായി പണികഴിപ്പിച്ച എൽ.പി വിഭാഗം സ്‌കൂൾ കെട്ടിടം ഇന്ന് വൈകിട്ട് നാലിന് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. പൊതു വിദ്യാലയങ്ങളുടെ ഉന്നമനത്തിനായി കേരള സർക്കാർ ആവിഷ്‌കരിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബിയിൽനിന്ന് ഒരുകോടി രൂപ ചെലവഴിച്ചാണ് എൽ.പി സ്‌കൂൾ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. രണ്ടുനിലകളിലായി ആറ് ക്ലാസ് റൂമുകളും ടോയ്‌ലറ്റ് സംവിധാനങ്ങളും ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റും ഒരുക്കിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും. വിദ്യാകിരണം ജില്ലാ കോ- ഓർഡിനേറ്റർ കെ.ജെ പ്രസാദ് പദ്ധതി വിശദീകരിക്കും. ജില്ലാ കളക്ടർ വി.വിഗ്‌നേശ്വരി മുഖ്യാതിഥിയാവും.