kanjirpaly

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ പതിനൊന്നാമത് വാർഷിക പൊതുയോഗവും പ്രഥമ കെ.എം മാണി മെമ്മോറിയൽ കർഷക അവാർഡും, എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള ക്യാഷ് അവാർഡും വി​ത​ര​ണ​വും ഫാ.ബോ​ബി അ​ല​ക്​സ് മ​ണ്ണം​പ്ലാ​ക്കൽ ഉ​ദ്​ഘാട​നം ചെ​യ്തു. ബാങ്ക് പ്രസിഡന്റ്​ സാജൻ തൊടു​ക അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്ര​സിഡന്റ് അഡ്വ. സാജൻ കുന്നത്ത്, ഭരണസമിതി അംഗങ്ങളായ സണ്ണിക്കുട്ടി അഴകമ്പ്ര​യിൽ, പി.സി ജേക്കബ് പനയ്ക്കൽ, അഡ്വ.സുമേഷ് ആൻഡ്രൂസ്, ബിജോയ് ജോസ്, അജി എബ്രഹാം, കെ.എൻ ദാമോദരൻ, പി.പി സുകുമാരൻ, ലിസ്സി പോൾ, ഗ്രേസി ജോണി, ബാങ്ക് സെക്രട്ടറി അജേഷ്‌കുമാർ എന്നി​വർ പ​ങ്കെ​ടുത്തു. മികച്ച കർഷകരായി തെരഞ്ഞെടുത്ത ജൂബിച്ചൻ ആനിത്തോട്ടം പി.സി.തോമസ് പാലൂക്കുന്നേൽ, സെബാസ്റ്റ്യൻ പൊട്ടനാനിയിൽ എന്നിവരെ ആദരിക്കുകയും അവാർഡ് വിതരണം നടത്തുകയും ചെയ്തു.