ഇളങ്ങുളം: പൊൻകുന്നം-പാലാ റോഡിൽ ഇളങ്ങുളത്ത് നിയന്ത്രണംവിട്ട കാർ വഴിയോരത്ത് നിർത്തിയിട്ടിരുന്ന കാറുകളിലിടിച്ചു ഒരാൾക്ക് പരിക്കേറ്റു. ചിറ്റാർ സ്വദേശി ജയ്‌നമ്മ പ്രസാദിനാണ് പരിക്കേറ്റത്. ഇവരെ തെള്ളകത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. ജെയ്‌നമ്മയും ഭർത്താവ് പീറ്റർ പ്രസാദും നെടുമ്പാശേരി എയർപോർട്ടിൽ നിന്ന് ചിറ്റാറിലേക്ക് മടങ്ങുംവഴിയാണ് കാർ അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണമെന്ന് കരുതുന്നു. ഇളങ്ങുളത്ത് വഴിയോരവിശ്രകേന്ദ്രം ഉദ്ഘാടനത്തിനെത്തിയ പഞ്ചായത്തംഗങ്ങളുടെ കാർ ഇവിടെ നിർത്തിയിട്ടിരുന്നു. നിയന്ത്രണംവിട്ടെത്തിയ കാർ പഞ്ചായത്തംഗം ജിമ്മിച്ചൻ ഈറ്റത്തോടിന്റെ കാറിലിടിച്ചു. ജിമ്മിച്ചന്റെ കാർ നിരങ്ങി മറ്റൊരു പഞ്ചായത്തംഗമായ അഖിൽ അപ്പുക്കുട്ടന്റെ കാറിലിടിച്ചു.


ഫോട്ടോ: പി.പി.റോഡിൽ ഇളങ്ങുളത്ത് അപകടത്തിൽ പെട്ട കാറുകൾ.