ഏഴാച്ചേരി: കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ നടന്ന ദേശതാലപ്പൊലി ഭക്തിനിർഭരമായി. ഏഴാച്ചേരി തെക്ക് പാറപ്പറമ്പിൽ നിന്നും വടക്ക് കൊടുങ്കയത്തിൽ നിന്നും ആരംഭിച്ച ദേശതാലപ്പൊലി ഘോഷയാത്രയിൽ നൂറുകണക്കിന് സ്ത്രീകൾ പങ്കെടുത്തു. ശിങ്കാരിമേളം, അമ്മൻകുടം, പൂക്കാവടി, ഗരുഡൻ പറവ എന്നിവ അകമ്പടിയായി. വിശേഷാൽ ദീപാരാധന, വലിയ കാണിക്ക, താലസദ്യ എന്നിവയും നടന്നു.