പാലാ: രാമപുരം പള്ളിയാമ്പുറം ശ്രീമഹാദേവ ക്ഷേത്രത്തിലെ നടപ്പന്തൽ ശിലാസ്ഥാപനവും, ആദ്ധ്യാത്മിക പഠനശാല ഉദ്ഘാടനവും ഇന്ന് രാവിലെ 10ന് നടക്കും. നടപ്പന്തൽ ശിലാസ്ഥാപനം ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ.വി.കെ. വിജയൻ നിർവഹിക്കും. സമ്മേളനം ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്യും. ആദ്ധ്യാത്മിക പഠനശാലയുടെ ഉദ്ഘാടനം ഗുരുവായരൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ് ബി.നായർ നിർവഹിക്കും. തന്ത്രി കുരുപ്പക്കാട്ടില്ലത്ത് നാരായണൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും. മാണി സി. കാപ്പൻ എം.എൽ.എ, രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ തുടങ്ങിയവർ പങ്കെടുക്കും.