കുമരകം : കുമരകം എട്ടാം വാർഡിലെ പൊങ്ങലക്കരി നിവാസികളുടെ പാലം എന്ന സ്വപ്നം പൂവണിയുന്നു. പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം 4 ന് രാവിലെ 10ന് മന്ത്രി വി.എൻ വാസവൻ നിർവഹിക്കും. ഫിഷറീസ് വകുപ്പിന്റെ ഹാർബർ എൻജിനീയറിംഗ് വിഭാഗത്തിൽ നിന്നും മൂന്ന് കോടി രൂപ ചിലവഴിച്ചാണ് നിർമ്മാണം. കുമരകത്തെ പിന്നോക്കം നിൽക്കുന്ന പ്രദേശമാണിവിടം. പാലത്തിനായുള്ള മുറവിളിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.