വൈക്കം: ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവാഘോഷം ജനുവരി 7 മുതൽ 13 വരെ നടത്തും. ഉത്സവാഘോഷത്തിന്റെ സമാരംഭം കുറിക്കുന്ന കുലവാഴ പുറപ്പാട് 7ന് വൈകിട്ട് 5ന് നടക്കും. 8ന് വൈകിട്ട് 7നും 8നും മദ്ധ്യേ തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരി കൊടിയേറ്റും. രാവിലെ 10ന് കളഭാഭിഷേകവും 1ന് അന്നദാനവും നടത്തും. കൊടിയേറ്റിന് ശേഷം അത്താഴപൂജയുടെ സമയത്ത് പ്രസാദകഞ്ഞി വിതരണവും നടത്തും. വിവിധ ദിവസങ്ങളിൽ അന്നദാനം, തിരുവാതിര, കുറത്തിയാട്ടം, പ്രസാദകഞ്ഞി വിതരണം, നൃത്തസന്ധ്യ, ഫ്യൂഷൻ തിരുവാതിര, ഉത്സവബലി ദർശനം, ഭക്തിഗാനസുധ, വിശേഷാൽ ദീപാരാധന, വെടിക്കെട്ട്, നാടകം, ആറാട്ട്‌സദ്യ, കൊടിയിറക്ക്, തിരുആറാട്ട്, ആറാട്ട് വരവ് എന്നിവ നടക്കും.