ponkala

വൈക്കം: ഉദയനാപുരം മോഴുവള്ളി ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല സമർപ്പണം നാളെ നടക്കും. രാവിലെ രാവിലെ 10 ന് ക്ഷേത്രമു​റ്റത്താണ് ചടങ്ങ്. മേൽ ശാന്തി ജനാർദനൻ നമ്പൂതിരി ശ്രീകോവിലിൽ നിന്നും പകരുന്ന അഗ്‌നി ക്ഷേത്ര മാനേജിംഗ് ട്രസ്​റ്റി ലക്ഷ്മി വി. നായർക്ക് കൈമാറും. തുടർന്ന് മ​റ്റ് അടുപ്പു കളിലേക്കും അഗ്‌നി പകരും. നാനൂറിലധികം സ്ത്രീകൾ പങ്കെടുക്കും. പൊങ്കാലയ്ക്കാവശ്യമായ സാധനങ്ങൾ ക്ഷേത്രത്തിൽ നിന്നും ഭക്തർക്ക് ലഭിക്കും. വിശേഷാൽ ചടങ്ങുകൾക്ക് ശേഷം ശ്രീകോവിലിൽ നിന്നും കൊണ്ടുവരുന്ന തീർത്ഥം തളിക്കുന്നതോടെ പൊങ്കാല സമർപ്പണം പൂർത്തിയാകും.
ക്ഷേത്രത്തിൽ നടന്നു വരുന്ന സപ്താഹ യജ്ഞം ഇന്ന് സമാപിക്കും