court

കോട്ടയം: മുണ്ടക്കയം ഇളംപ്രാമലയിൽ എസ്റ്റേറ്റ് സൂപ്പർവൈസർ അരവിന്ദനെ കൊന്ന കേസിൽ പ്രതി മാത്യുവിനെ കോട്ടയം അഡീഷണൽ സെഷൻസ് ജില്ലാ കോടതി 5 ജഡ്ജി സാനു എസ്.പണിക്കർ വെറുതേ വിട്ടു. 2016 ജാലൂയ് 16നായിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള സംഘർഷത്തിനിടെ കൊല്ലപ്പെട്ട അരവിന്ദനെ ചാണകക്കുഴിയിൽ മൂടിയെന്നായിരുന്നു കേസ്. ആദ്യം കാണാതായതിന് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ സംഭവ സമയം ഒപ്പമുണ്ടായിരുന്നയാൾ മാപ്പുസാക്ഷിയായതിനെ തുടർന്നാണ് മാത്യുവിനെ അറസ്റ്റ് ചെയ്തത്. എന്നാൽ പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ കോടതി തള്ളുകയായിരുന്നു. പ്രതിക്കായി അഭിഭാഷകരായ കെ.എസ്.ആസിഫ്, ഷാമോൻ ഷാജി, വിവേക് മാത്യു വർക്കി, വരുൺ ശശി, മീര ആർ.പിള്ള, ലക്ഷ്മി ബാബു, നെവിൻ മാത്യു എന്നിവർ ഹാജരായി.