xmas

ചങ്ങനാശേരി: ക്രിസ്മസ് നൽകുന്ന ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം അറിയിച്ചുകൊണ്ട് സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയിൽ വിപുലമായ ക്രിസ്മസ് സന്ദേശ ഘോഷയാത്ര നട​ത്തും. ഇന്ന് വൈകുന്നേരം 4.30ന് ഇടവകയുടെ നാല് കേന്ദ്രങ്ങളിൽ നിന്നും ബാൻഡ് മേളങ്ങളുടെ അകമ്പടിയോടുകൂടി 3000 ആളുകൾ പങ്കെടു​ക്കും. 500 ക്രിസ്മസ് പാപ്പാമാരും വിവിധ പ്ലോട്ടുകളും കലാരൂപങ്ങളും ഘോഷയാത്രയെ വർണ്ണാഭമാക്കും. തുടർന്ന് പള്ളിമുറ്റത്ത്​ കലാസന്ധ്യ, കരോൾ ഗ്രാൻഡ് ഫിനാലെ, നൃത്തവിസ്മയം, പുതുവർഷാഘോഷ പരിപാടികൾ എന്നിവ ഉണ്ടായിരി​ക്കും. പരിപാടികൾക്ക് വികാരി ഫാ. ആന്റണി എത്തക്കാട്, ഫാ. സനൂപ് മുത്തുമാക്കുഴി, രാജു മാടക്കാട്ട്, വാർഡ് കൂട്ടായ്മ ലീഡേഴ്​സ് എന്നിവർ നേതൃത്വം നൽകും.