കോട്ടയം: സംയുക്ത കർഷക സംസ്ഥാനസമിതിയുടെ നേതൃത്വത്തിൽ കോട്ടയം എം.ആർ.എഫിലേയ്ത്ത് മാർച്ച് നടത്തി. ക്രോസ് പ്ലൈ ഇനം ടയറുകൾക്ക് സംഘടിതമായി വിലകൂട്ടാൻ ശ്രമിച്ചതിന് ടയർ കമ്പനികൾക്ക് കോംപറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യ(സി.സി.ഐ) പിഴയിട്ട 1,788 കോടി രൂപ കർഷകർക്ക് ലഭ്യമാക്കുക, റബറിന് 300 രൂപ തറവില നിശ്ചയിച്ച് കേന്ദ്രസർക്കാർ സംഭരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. അഖിലേന്ത്യാ കിസാൻസഭ ജനറൽ സെക്രട്ടറി ഡോ. വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കർഷക യൂണിയൻ എം സംസ്ഥാന പ്രസിഡന്റ് റജി കുന്നംകോട്ട് അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യ കിസാൻസഭ വൈസ് പ്രസിഡന്റ് എസ്.കെ പ്രീജ, സംസ്ഥാന സെക്രട്ടറി വി.ചാമുണ്ണി, കേരള കർഷകസംഘം ജില്ലാ പ്രസിഡന്റ് അഡ്വ. ജോസഫ് ഫിലിപ്പ്, സെക്രട്ടറി കെ എം രാധാകൃഷ്ണൻ, കർഷകസംഘം റബർ സബ്കമ്മിറ്റി കൺവീനർ ജോർജ് മാത്യു, നാഷണലിസ്റ്റ് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജോസ് കുറ്റിയാനിമറ്റം, കിസാൻ ജനത സംസ്ഥാന എക്‌സിക്യൂട്ടിവംഗം രാജീവ് നെല്ലിക്കുന്നേൽ, കർഷക യൂണിയൻ ബി സംസ്ഥാന പ്രസിഡന്റ് ഹരി മുരളീധരൻ, കർഷക യൂണിയൻ (സ്‌കറിയ) സംസ്ഥാന പ്രസിഡന്റ് തമ്പാനൂർ രാജീവ്, കിസാൻ ജനത (ആർ.ജെ.ഡി) സംസ്ഥാന പ്രസിഡന്റ് മോഹൻ സി അറുവന്തറ, കെ.എസ്.കെ.എസ് സംസ്ഥാന പ്രസിഡന്റ് എം കെ ദിലീപ് എന്നിവർ സംസാരിച്ചു.