കൊടുങ്ങൂർ: വാഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി.ഐയിലെ സിന്ധു ചന്ദ്രൻ സ്ഥാനം രാജിവെച്ചു. എൽ.ഡി.എഫിലെ ധാരണയനുസരിച്ചാണ് രാജി. ധാരണപ്രകാരം ആദ്യ മൂന്ന് വർഷം സി.പി.ഐക്കും പിന്നിടുള്ള രണ്ട് വർഷം സി.പി.എമ്മിനുമായിരുന്നു വൈസ് പ്രസിഡന്റ് സ്ഥാനം. ഇതനുസരിച്ച് ഇനിയുള്ള രണ്ട് വർഷകാലം സി.പി.എം പ്രതിനിധിയായിരിക്കും വൈസ് പ്രസിഡന്റ്.