പാലാ: വർദ്ധിച്ച കൃഷി ചിലവുമൂലം റബർ കൃഷി കനത്ത നഷ്ടത്തിലായതിനാൽ ഒരു കിലോ റബറിന് 300 രൂപ തറവില പ്രഖ്യാപിക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾ സത്വര നടപടികൾ സ്വീകരിക്കണമെന്ന് എൻ.സി.പി പാലാ ബ്ലോക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജോർജുകുട്ടി ആനിതോട്ടം അദ്ധ്യക്ഷത വഹിച്ചു. ജോസ് കുറ്റിയാനിമറ്റം, സത്യൻ പന്തതല, അഡ്വ. ബേബി ഊരകത്ത്, ഗോപി പുറക്കാട്ട്, വി.കെ.ശശീന്ദ്രൻ, ബേബി പൊന്മല, ബേബി കിഴക്കേമുറി, ജോസ് കുന്നുംപുറം, ടോമി പാലറ, ഔസേപ്പച്ചൻ വലിയവീട്ടിൽ, ജോർജ് തെങ്ങനാൽ, ഐഷ ജഗദീഷ് എന്നിവർ പ്രസംഗിച്ചു.