
നീണ്ടൂർ: ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ വികസന ഫണ്ടിലെ ഇരുപത് ലക്ഷം രൂപ ചിലവഴിച്ചു നിർമ്മിച്ച കൈപ്പുഴ അംബിക വിലാസം കോളനിയിലെ അൻപതോളം കുടുംബങ്ങൾക്ക് പ്രയോജനം കിട്ടുന്ന സംരക്ഷണഭിത്തിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി നിർവഹിച്ചു. നീണ്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലിസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സവിത ജോമോൻ,പഞ്ചായത്തംഗങ്ങളായ സിനു ജോൺ, മരിയ ഗോരെത്തി,പുഷ്പമ്മ തോമസ്, സൗമ്യ വിനീഷ്, വികസനസമിതി ഭാരവാഹികളായ കെ.ആർ ഷാജി, പൊന്നമ്മ ദാമോദരൻ എന്നിവർ പങ്കെടുത്തു.