കുടക്കച്ചിറ: ഗ്രാമത്തിലെ ജനജീവിതത്തിന് ഭീഷണിയായി പ്രവർത്തിച്ചു തുടങ്ങിയ സെന്റ് തോമസ് മൗണ്ട് പാറമടയ്‌ക്കെതിരെ ആക്ഷൻ കമ്മിറ്റി നൽകിയ പരാതിയെത്തുടർന്ന് പാലാ ആർ.ഡി.ഒ, ജില്ലാ മൈനിങ് ആഫീസർ എന്നിവരടങ്ങിയ സംഘം സ്ഥലം സന്ദർശിച്ചു തെളിവെടുപ്പു നടത്തി. ഇവരെ സന്ദർശിച്ച കുടക്കച്ചിറ പള്ളി വികാരി ഫാ. തോമസ് മഠത്തിപ്പറമ്പിൽ, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സിജു കൈമാനാൽ, ആക്ഷൻ കൗൺസിൽ കൺവീനർ സിജു പള്ളിക്കുന്നേൽ, മുൻ പഞ്ചായത്ത് മെമ്പർ ജോർജ് പുളിങ്കാട്, ടോമിച്ചൻ മുണ്ടത്താനം, സോമി കുളപ്പുറത്ത്, ബിനോയ് പുളിച്ചമാക്കീൽ, റോയി എലവന്തിയിൽ, ജോസ് കടമ്പനാട്ട്, ഷിജി ഓന്തനാൽ എന്നിവർ പാറഖനനം മൂലമുണ്ടായി കൊണ്ടിരിക്കുന്ന ദുരിതങ്ങൾ വിശദീകരിച്ചു.