
ചങ്ങനാശേരി: വാഴപ്പള്ളി അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ നടന്നുവരുന്ന ഭാഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ച് രുഗ്മിണി സ്വയംവര ആഘോഷം നടന്നു. മതുമൂല കൊച്ചു കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ നിന്നും രുഗ്മിണി സ്വയംവര ഘോഷയാത്ര ആരംഭിച്ചു. താലപ്പൊലി താളമേള വാദ്യത്തോടെ യഞ്ജ ശാലയിലെത്തിയ ശേഷം പാദപൂജയും ദീപാരാധനയും നടന്നു. തുടർന്ന് വാഴപ്പള്ളി തിരുവാതിര സംഘത്തിന്റെ തിരുവാതിര സ്വയംവരപന്തലിൽ നടന്നു. ഇന്ന് രാവിലെ 10ന് വാഴപ്പള്ളി മഹാദേവ സ്നാന ഘട്ടത്തിലേക്ക് ഘോഷയാത്ര പുറപ്പെടും. 11ന് അവഭൃഥസ്നാന ശേഷം ഭക്തിനിർഭരമായ സ്വീകരണം ഏറ്റുവാങ്ങി ഘോഷയാത്രയായി യഞ്ജശാലയിൽ എത്തിച്ചേർന്ന് സമർപ്പണം. തുടർന്ന് ആചാര്യ ദക്ഷിണ, മഹാപ്രസാദമൂട്ട് എന്നിവ നടക്കും.