കാണക്കാരി:ഓട്ടോറിക്ഷയും കാറും കൂട്ടിയിടി​ച്ച് അ​പകടം മൂ​ന്ന് പേർ​ക്ക് പ​രി​ക്ക്. ഓട്ടോയിൽ ഉണ്ടായിരു​ന്ന​ കുറുമള്ളൂർ സ്വദേ​ശി​കൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇന്ന​ലെ വൈ​കു​ന്നേരം നാ​ലോടെ അമ്പലപ്പടിക്ക് സ​മീ​പ​മാണ് അപക​ടം. അപകടത്തിൽ ഓട്ടോയിലുണ്ടായിരുന്ന മൂന്നു പേർ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അ​പ​ക​ടത്തിൽ പ​രി​ക്കേ​റ്റവരെ നാ​ട്ടു​കാർ ചേർ​ന്നാണ് ആശുപത്രിയിൽ എത്തിച്ചത്​. വെമ്പള്ളി സ്വദേശിയാണ് കാർ ഓടിച്ചിരുന്നത്. അ​പ​ക​ടത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായി തകർന്നു.