
വാഴൂർ: വാഴൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വന്ന നക്ഷത്ര ജലോത്സവത്തിന് മത്സര വള്ളംകളിയോടെ സമാപനം. വാഴൂർ ശാസ്താംകാവിലെ വലിയ തോട്ടിലാണ് വള്ളംകളി നടന്നത്. പുരുഷന്മാർ, വനിതകൾ, കുട്ടികൾ എന്നീ വിഭാഗങ്ങളിലാണ് മത്സരം നടന്നത്. ഇടയൻ വള്ളമാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. വള്ളംകളി മത്സരത്തിന്റെ ഫ്ളാഗ് ഓഫ് തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ നിർവഹിച്ചു. സമാപന സമ്മേളനം ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി, മുകേഷ് കെ. മണി, ടി.എൻ. ഗിരീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.