
വെച്ചൂർ: വെച്ചൂർ ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ അങ്കണവാടികൾക്ക് പാത്രങ്ങൾ നൽകൽ പ്രൊജക്ടിൽ ഉൾപ്പെടുത്തി വെച്ചൂരിലെ 16 അങ്കണവാടികൾക്ക് പാത്രങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മണിലാൽ, ജനപ്രതിനിധികളായ സ്വപ്ന മനോജ്, ബിന്ദുമോൾ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ആർ.രമ്യ, അങ്കണവാടി പ്രവർത്തകർ എന്നിവർ പങ്കെടുത്തു. പ്രഷർ കുക്കർ, സോസ് പാൻ, ഉരുളി, ഗ്ലാസ്, കപ്പ്, തവികൾ, പ്ലേറ്റ്, ബക്കറ്റ്, ചീനച്ചട്ടി,ചട്ടുകം എന്നിവയാണ് വിതരണം ചെയ്തത്.