പൈക: ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്തംഗം ജോസ്‌മോൻ അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് കുരുവിക്കൂട് എസ്.ഡി എൽ.പി സ്‌കൂളിൽ നിർമ്മിക്കുന്ന പാചകപ്പുരയുടെയും ഹാളിന്റെയും നിർമ്മാണം ആരംഭിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മാത്യൂസ് പെരുമന്നങ്ങാട്, സിനി ജോയി, സ്‌കൂൾ മാനേജർ ഇ.ആർ. സുശീലൻ പണിക്കർ, ഹെഡ്മിസ്ട്രസ് കവിത കെ.നായർ, പി.റ്റി.എ പ്രസിഡന്റ് ദീപു ഉരുളികുന്നം, നാരായണൻ നായർ ഇളംതോട്ടത്തിൽ, രാജീവ് കുമാർ കെ.ജി. കൊല്ലാനിക്കൽ, തങ്കപ്പൻ നായർ പേണ്ടാനത്ത്, രാജേഷ് പി.ഡി. കുന്നേൽതെക്കേതിൽ, ഗോപാലകൃഷ്ണൻ നായർ പടിഞ്ഞാറേതിൽ, ബിബിൻ ഓണപ്പൻകുന്നേൽ, ബാലചന്ദ്രൻ നായർ കുന്നേൽ എന്നിവർ പ്രസംഗിച്ചു.