കോട്ടയം: മഴവില്ല് വനിത ഫിലിം സൊസൈറ്റി നടത്തുന്ന നാലാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിന്റെ ഭാഗമായി സ്വാഗതസംഘം ഓഫീസ് ഇന്ന് വൈകിട്ട് നാലിന് എഴുത്തുകാരി കെ.രേഖ ഉദ്ഘാടനം ചെയ്യും. തിരുനക്കര അമ്പലത്തിനു സമീപം എൻ.എസ്.എസ് താലൂക്ക് യൂണിയൻ ബിൽഡിങ്ങിലാണ് ഓഫിസ്. 5 മുതൽ 8 വരെ അനശ്വര തിയറ്ററിലാണ് ചലച്ചിത്രമേള.