കോട്ടയം:നാഗമ്പടം ശ്രീ മഹാദേവ ക്ഷേത്ര മുറ്റത്തെ തേൻമാവിൻ ചുവട്ടിൽനിന്ന് 91ാമത് ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ച് തീർത്ഥാടന നഗറിൽ ഉയർത്തുവാനുള്ള ധർമ്മ പതാകയും വഹിച്ചുകൊണ്ടുള്ള രഥ ഘോഷയാത്രയ്ക്ക് എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരന്റെ നേതൃത്വത്തിൽ യൂണിയനിൽ സ്വീകരണം നൽകി. വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ, യൂണിയൻ കൗൺസിലർമാരായ പി.ബി രാജീവ്, പി.അജയകുമാർ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം കെ.ജി പ്രസന്നൻ, വനിത സംഘം താലൂക്ക് യൂണിയൻ പ്രസിഡന്റ് ശോഭ ജയചന്ദ്രൻ, സൈബർ സേന താലൂക്ക് യൂണിയൻ കൺവീനർ പി.ആർ സുരേഷ്, ആനന്ദാശ്രമം ശാഖാ യോഗം പ്രസിഡന്റ് റ്റി.ഡി രമേശൻ, ഗുരുകുലം ശാഖാ യോഗം വൈസ് പ്രസിഡന്റ രമേശ് കോച്ചേരി, സെക്രട്ടറി ആർ.മനോജ് എന്നിവർ പങ്കെടുത്തു.