
ചിങ്ങവനം: ഇരുപത് വർഷത്തിലേറെയായി കൃഷി ഇറക്കാതെ തരിശിട്ടിരിക്കുന്ന മാവിളങ്കിൽ ചിറ പാടം ഏറ്റെടുത്തു കൃഷി യോഗ്യമാക്കി മാറ്റണമെന്ന് കേരളശാസ്ത്രസാഹിത്യ പരിഷത് ചിങ്ങവനം യൂണിറ്റ് വാർഷിക സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.കൃഷിയിടം ഇപ്പോൾ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയതുമൂലം പ്രദേശവാസികൾ ദുരിതത്തിലാണ്. പന്നിമറ്റം ലക്ഷം വീടും കോളനിയും നിർമ്മിതി കോളനിയും ഉൾപ്പെടെ നിരവധി ജനങ്ങൾ തിങ്ങി പറക്കുന്ന പ്രദേശമാണിത്. പരിഷത്ത് ജില്ലാ സെക്രട്ടറി കെ.എൻ വിജു യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എം അനിൽ അദ്ധ്യക്ഷതവഹിച്ചു. യൂണിറ്റ് സെക്രട്ടറി ടി.ജി ബിനു റിപ്പോട്ടും കണക്കും അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി മഹേഷ് ബാബു സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. മേഖല പ്രസിഡന്റ് ടി.എസ് വിജയകുമാർ ആശംസ പറഞ്ഞു. 'കുരുന്നില 'വിതരണം മുതിർന്ന പരിഷത്ത് അംഗം രാജമ്മ നിർവഹിച്ചു. പ്രിൻസി സനൽ നന്ദി പറഞ്ഞു. പുതിയ ഭാരവാഹികളായി ടി.ജി ബിനു (പ്രസിഡന്റ്), സജിനി ബാബു (വൈസ് പ്രസിഡന്റ്), പ്രിൻസി സനൽ (സെക്രട്ടറി), പി.എസ് അനിൽകുമാർ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.