പ്രവിത്താനം: കോടിയാനിച്ചിറ ഭഗവതി ക്ഷേത്രത്തിൽ പൊങ്കാലയും അശ്വതി മഹോത്സവവും 12 മുതൽ 18 വരെ നടക്കും. ബാബു നാരായണൻ തന്ത്രി, ക്ഷേത്രം മേൽശാന്തി മോഹനൻ ശാന്തി എന്നിവർ മുഖ്യകാർമികത്വം വഹിക്കും. 12ന് രാവിലെ 5ന് പള്ളിയുണർത്തൽ, 5.30ന് മഹാഗണപതിഹോമം, 8ന് ശുദ്ധിക്രിയകൾ, 12.30ന് അന്നദാനം, വൈകിട്ട് 6.30ന് ദീപാരാധന, 8ന് അത്താഴപൂജ. 13ന് രാവിലെ 9.30ന് കലശപൂജ. 12.30ന് അന്നദാനം, വൈകിട്ട് 6.30ന് ഭജന. 14ന് ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകിട്ട് 8ന് അത്താഴപൂജ, പ്രസാദവിതരണം. 15ന് രാവിലെ 9.30ന് പൊങ്കാല, 12ന് അന്നദാനം, വൈകിട്ട് 8ന് അത്താഴപൂജ, പ്രസാദവിതരണം. 17ന് രാവിലെ 6.15ന് ഉഷപൂജ, 11ന് ഉച്ചപൂജ, പ്രസാദവിതരണം, 12.30ന് അന്നദാനം, വൈകിട്ട് 7ന് പഞ്ചാരിമേളം അരങ്ങേറ്റം, 8.30ന് നൃത്തനൃത്ത്യങ്ങൾ, 8ന് അത്താഴപൂജ, പ്രസാദവിതരണം. 18ന് രാവിലെ 5ന് നിർമ്മാല്യദർശനം, 5.30ന് മഹാഗണപതിഹോമം, 7ന് എതൃത്വപൂജ, 9ന് കുംഭകുടഘോഷയാത്ര പുറപ്പാട്, 12.30ന് കുംഭകുടം അഭിഷേകം, 1ന് ഉച്ചപൂജ, മഹാപ്രസാദംഊട്ട്, വൈകിട്ട് 6ന് ചെണ്ടമേളം, 6.40ന് താലപ്പൊലി പുറപ്പാട്, 7ന് ഭജന, 8.30ന് കരോക്കെ ഗാനമേള, 10ന് താലം അഭിഷേകം, അത്താഴപൂജ, 12ന് വടക്കുപുറത്ത് വലിയഗുരുതി, മംഗളാരതി.