bhinnashshi-
എസ്.എസ്.കെ കോ​ട്ടയം, ബി.ആർ.സി ച​ങ്ങ​നാശേരിയുടെ​യും നേതൃത്വത്തിൽ നടന്ന ലോകഭിന്നശേഷി മാസചാരണത്തിന്റ സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബി​ന്ദു ഉദ്ഘാടനം ചെയ്യുന്നു.

ചങ്ങനാ​ശേരി: എസ്.എസ്.കെ കോട്ടയം, ബി.ആർ.സി ച​ങ്ങ​നാശേരിയുടെ​യും നേതൃത്വത്തിൽ ലോകഭിന്നശേഷി മാസചാരണത്തിന്റ സമാപനസമ്മേളനം ന​ട​ത്തി. ച​ങ്ങ​നാശേരി ഗ​വ.യു.പി സ്‌കൂ​ളിൽ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബി​ന്ദു ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ സോണി പീ​റ്റർ അദ്ധ്യക്ഷത വഹിച്ചു. ച​ങ്ങ​നാശേരി ബി.പി.സി രാജേഷ് ബാബു സ്വാഗതം പറഞ്ഞു. എസ്.എസ്.കെ കോട്ടയം ഡി.പി.സി എം.ജെ പ്രസാ​ദ്, ബിനു എബ്ര​ഹാം, റീനി രാ​ജൻ, പി.സി രാധാകൃഷ്ണൻ, പ്രീ​ത ടി.കുറുപ്പ് എ​ന്നി​വർ പ​ങ്കെ​ടുത്തു. ഉപജില്ലാ തല ഇൻക്ലൂസീവ് കായിക മേളയിൽ പങ്കെടുത്ത് വിജയിച്ച എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽ​കി. കുട്ടികളുടെ കലാപരിപാടികളും നടന്നു. സമ്മേളനത്തോടനുബന്ധിച്ച് വാഴൂർ ദേവരാജന്റെ സംഗീത വിരുന്ന് ന​ടന്നു. സമാപനത്തിന് മുന്നോടിയായി ഓരോ ദിവസങ്ങളിലായി ദീപ ശിഖ റാലി, ഇൻക്ലൂസിവ് കായിക മേള, സ്‌കൂൾ തലത്തിൽ വിവിധ മത്സരങ്ങൾ, നാടക കളരി, ഫ്ളാഷ് മൊബ്,സായാഹ്ന സദസ്സ് , ഡോക്യു​മെന്ററി എന്നിവ നടത്തി.