urea

കോട്ടയം: സബ്‌സിഡി വളമായ യൂറിയ അടക്കമുള്ളവയുടെ സഹകരണ മേഖല വഴിയുള്ള വിതരണം ജില്ലയിൽ കാര്യക്ഷമമല്ലെന്ന് പരാതി. യൂറിയ, പൊട്ടാഷ് എന്നിവയ്ക്ക് നിലവിൽ ലഭ്യതക്കുറവാണ് നേരിടുന്നതെന്ന് കർഷകർ പറയുന്നു. കപ്പ, ഏത്തവാഴ കർഷകരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ആവശ്യത്തിന് സ്റ്റോക്ക് എത്തിയിട്ടും സഹകരണ ബാങ്കിനു കീഴിലുള്ള വളം വിൽപനകേന്ദ്രങ്ങളിൽ ഇവ എത്തിക്കാൻ ബന്ധപ്പെട്ടവർ തയാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. മുൻകൂർ പണം നൽകിയാലേ യൂറിയയും പൊട്ടാഷും ലഭിക്കൂ എന്ന സ്ഥിതിയാണ്. സാമ്പത്തിക പ്രതിസന്ധി മറയാക്കി ഗുണവുമില്ലാത്ത സ്വകാര്യ കമ്പനികളുടെ കൂട്ടുവളങ്ങളും ജൈവ വളങ്ങളും കർഷകരിൽ അടിച്ചേൽപിക്കാനാണ് ബന്ധപ്പെട്ടവർ ശ്രമിക്കുന്നതെന്നും ഇത് ഉയർന്ന കമ്മിഷൻ ലക്ഷ്യം വച്ചുകൊണ്ടാണെന്നും കർഷകർ കുറ്റപ്പെടുത്തുന്നു. 50 കിലോയുടെ ഒരു ചാക്ക് യൂറിയക്ക് വിപണിവില 1750 രൂപയാണ്. 280 രൂപയാണ് ഇതിന്റെ സബ്‌സിഡി നിരക്ക്.