പാലാ: ജൂബിലി വർഷത്തിൽ എസ്.എം.വൈ.എം പാലാ രൂപത സമിതി ബിഷപ്പ് ഹൗസിൽ നട്ട കപ്പകൃഷിയുടെ വിളവെടുപ്പ് നടത്തി. രൂപത പ്രൊക്യൂറേറ്റർ ഫാ.ജോസഫ് മുത്തനാട്ട് കപ്പ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. രൂപത ഡയറക്ടർ ഫാ.മാണി കൊഴുപ്പൻകുറ്റി, രൂപത പ്രസിഡന്റ് തോമസ് ഇടാട്ടുകുന്നേൽ, ജോയിൻ സെക്രട്ടറി മെർലിൻ, ട്രഷറർ എബി, കെ സി വൈ എം സിൻഡിക്കേറ്റ് ജിയോ, സിൻഡിക്കേറ്റ് കൗൺസിലർ മഞ്ജു, ബ്രദർ ജോർജ് പൊട്ടനാനിയിൽ, ബ്രദർ ജോർജ് ഇടയോടിയിൽ എന്നിവർ പങ്കെടുത്തു. 200 കിലോ കപ്പ വിളവെടുപ്പിലൂടെ ലഭിച്ചു. രൂപതാ സമിതി അഗതിമന്ദിരങ്ങളിലും സന്യാസ സമൂഹത്തിനും വിളവെടുപ്പ് നടത്തിയ കപ്പകൾ നൽകി.