പാലാ: എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇടപ്പാടി മുതൽ ശിവഗിരി വരെ തീർത്ഥാടനപദയാത്രയ്ക്ക് ഭക്തിനിർഭരമായ സമാപനം. ശിവഗിരിയിലെത്തിയ പദയാത്രാ നേതാക്കളെ സ്വാമിമാർ പീതവസ്ത്രം അണിയിച്ച് സ്വീകരിച്ചു. മീനച്ചിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗം രാമപുരം സി.റ്റി. രാജൻ മുഴുവൻ ദിവസങ്ങളിലും ഘോഷയാത്ര നയിച്ചു. യൂണിയൻ നേതാക്കളായ സുരേഷ് ഇട്ടിക്കുന്നേൽ, സജീവ് വയല, എം.ആർ. ഉല്ലാസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പദയാത്ര. വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, എംപ്ലോയീസ് ഫോറം, സൈബർസേന തുടങ്ങി മുഴുവൻ പോഷകസംഘടനകളും പദയാത്രയ്ക്ക് ഭാഗഭാക്കുകളായി മാറി. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് ഘോഷയാത്ര ശിവഗിരിയിലെത്തിയത്.