പയപ്പാർ: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവത്തിന് ഒരുക്കങ്ങളായതായി ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ ഗോപിനാഥൻ നായർ മറ്റപ്പള്ളിൽ, ആശാ മനോജ്, അജേഷ് കുമാർ കെ.പി എന്നിവരറിയിച്ചു. ജനുവരി 9ന് രാവിലെ 8.30ന് ആലങ്ങാട്ട് സംഘം ക്ഷേത്രത്തിലെത്തും. 10ന് വൈകിട്ട് 6.30ന് ദീപാരാധന, ഭജന, പ്രസാദമൂട്ട്, ഉടയാട സമർപ്പണം എന്നിവയുണ്ട്.
11ന് രാവിലെ 5.30ന് നെയ്യഭിഷേകം, 6ന് ഗണപതിഹോമം, 11ന് കൊടിമരഘോഷയാത്ര, 1ന് പ്രസാദമൂട്ട്, രാത്രി 8ന് തന്ത്രി പയ്യപ്പള്ളി ഇല്ലത്ത് മാധവൻ നമ്പൂതിരി, മേൽശാന്തി ദാമോദരൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ കൊടിയേറ്റ്. 8.30ന് നൃത്തം.
12ന് രാവിലെ 9 ന് ശ്രീഭൂതബലി, 10 ന് നാരായണീയം, വൈകിട്ട് 6.30 ന് ദീപാരാധന, ഭജന, രാത്രി 7ന് നൃത്തം, 8 ന് ഗാനമേള.
13ന് വൈകിട്ട് 6.45ന് കാളകെട്ട്, മുടിയാട്ടം, 7.30ന് നൃത്തസന്ധ്യ.
14ന് രാവിലെ 5.30 ന് നെയ്യഭിഷേകം, 6 ന് ഗണപതിഹോമം, 9 ന് ശ്രീഭൂതബലി, 10 ന് നാരായണീയം, 1 ന് പ്രസാദമൂട്ട്, 6.30 ന് ദീപാരാധന, ഭജന, 7 ന് അഷ്ടപുഷ്പാഭിഷേകം, രാത്രി 9 ന് പയപ്പാർ കലാക്ഷേത്ര സി.ഡി. നാരായണനും സംഘവും അവതരിപ്പിക്കുന്ന കൃഷ്ണകുചേല സംഗമം, തുടർന്ന് വിവിധ കലാപരിപാടികൾ.
15ന് മകരവിളക്ക് പള്ളിവേട്ട ഉത്സവം. രാവിലെ 5.15 ന് നെയ്യഭിഷേകവും അഷ്ടാഭിഷേകവും, 6 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 8ന് ശ്രീഭൂതബലി, 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5ന് കോതകുളങ്ങളര കാവിൽ വിശേഷാൽ പൂജയും ദീപാരാധനയും താലംപുറപ്പാടും, 7ന് താലം എതിരേല്പും ആൽത്തറമേളവും, 9ന് തിരുവാതിരകളി, 9.30ന് വിളക്കുസദ്യ, 10 പള്ളിവേട്ട എഴുന്നള്ളത്ത്, 11ന് കളമെഴുത്തുപാട്ട്.
16ന് രാവിലെ 5.30 ന് നെയ്യഭിഷേകം, 6ന് ഗണപതിഹോമം, 6.30 മുതൽ പുരാണ പാരായണം, ആറാട്ടുബലി, ആറാട്ടുപുറപ്പാട്, 9ന് ശ്രീഭൂതബലി, 11ന് കഥാപ്രസംഗം, തുടർന്ന് ആറാട്ടുസദ്യ, വൈകിട്ട് 6.30ന് ദീപാരാധന, ഭജന, 7.15ന് ഗാനമേള, 10ന് ഗുരുതി.