shijo
ഷിജോ

കോട്ടയം:കാപ്പ നിയമലംഘനത്തെ തുടർന്ന് യുവാവ് അസ്റ്റിൽ. വാകത്താനം പനന്താനത്ത് ഷിജോ (ആമോസ്,39) നെയാണ് വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. വാകത്താനം സ്റ്റേഷനിൽ അടിപിടി, കഞ്ചാവ് തുടങ്ങിയ കേസുകളിൽ പ്രതിയായ ഇയാൾ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആറു മാസത്തേക്ക് കാപ്പ നിയമനടപടി നേരിട്ടുവരികയായിരുന്നു. ഇതിൻ പ്രകാരം ഇയാൾ ആഴ്ചയിൽ ഒരു ദിവസം ചങ്ങനാശേരി ഡി.വൈ.എസ്.പി മുമ്പാകെ ഹാജരാകണമെന്നും കൂടാതെ, കാലയളവിൽ മറ്റൊരു കേസിലും പ്രതിയാകരുതെന്ന ഉത്തരവ് നിലനിന്നിരുന്നു. എന്നാൽ, ഇയാളെ കഴിഞ്ഞ ദിവസം രണ്ട് ഗ്രാം കഞ്ചാവുമായി കോട്ടയം ഈസ്റ്റ് പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് ജാമ്യത്തിൽ ഇറങ്ങിയ ഇയാളെ വാകത്താനം പൊലീസ് കാപ്പ ലംഘനത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. വാകത്താനം എസ്.ഐമാരായ അനിൽകുമാർ, ഡെൻസിമോൻ, സി.പി.ഒ മാരായ ഫ്രാൻസിസ്, സജീവ്, അഭിലാഷ് മുരളി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.